ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുരിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഇന്ദ്രാവതി നദീതീരത്തെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. മൂന്നു റൈഫിളുകൾ കണ്ടെടുത്തു.
ഛത്തീസ്ഗഡിൽ ഈ വർഷം വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 25 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
2025ൽ സംസ്ഥാനത്ത് 285 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചത്.